സിപിഎം കേന്ദ്രതലത്തില്‍ രൂപികരിച്ച സംഘടനാ ഉപസമിതിയുടെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കൊല്‍ക്കത്തയില്‍ ചേരാനിരിക്കുന്ന പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായിട്ടാണ് യോഗം ചേരുന്നത്. പ്ലീനത്തിനു മുന്നോടിയായി സംഘടനാ കാര്യങ്ങള്‍ പരിശോധിക്കുകയായിരിക്കും യോഗത്തിന്റെ ലക്ഷ്യം. കേന്ദ്ര നേതാക്കളും കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പ്ലീനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട കേരള വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് ഇന്നത്തെ യോഗത്തിന്റ അജണ്ട. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ പരിശേധിക്കുന്നതിനായി ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേക യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സംഘടാനാ കാര്യങ്ങളില്‍ വീഴ്‌ച സംഭവിച്ചിട്ടുണ്ടോ, എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും ചര്‍ച്ചയാകും.