ആഞ്ഞടിച്ച് വിഎസ്; കേരളത്തിലെ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല

Webdunia
ഞായര്‍, 22 മാര്‍ച്ച് 2015 (14:53 IST)
സിപിഎം കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരായി സ്വീകരിച്ച നടപടി  ഏകപക്ഷീയമാണ്. കേരളാഘടകത്തില്‍ ജനാധിപത്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതുകൊണ്ടാണ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. അതിനു മുന്‍പ് പാര്‍ട്ടി നിര്‍ദേശിച്ച ജില്ലാ സമ്മേളനങ്ങളിലെല്ലാം തന്‍ പങ്കെടുത്തു. പാര്‍ട്ടിയെ പിടിച്ചുലച്ച ടിപി വധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്റെ നിലപാട് പാര്‍ട്ടിയെ രക്ഷിച്ചുവെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.