CPIM: വനിത സെക്രട്ടറി വരുമോ? സിപിഎം തലപ്പത്തേക്ക് ബൃന്ദ കാരാട്ടും പരിഗണനയില്‍; കേരളത്തില്‍ നിന്ന് എം.എ.ബേബി ?

രേണുക വേണു
ബുധന്‍, 26 മാര്‍ച്ച് 2025 (08:36 IST)
Brinda Karat

CPIM: സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുതിര്‍ന്ന വനിത നേതാവ് ബൃന്ദ കാരാട്ടും. സീതാറാം യെച്ചൂരിയുടെ മരണശേഷം പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പദവി വഹിക്കുന്നത് മുന്‍ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട് ആണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കാരാട്ടിനെ ഇനി പരിഗണിക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു പുതുമുഖ നേതാവിനെ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കും. 
 
പുതിയ ജനറല്‍ സെക്രട്ടറിക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ ആരംഭിച്ചു കഴിഞ്ഞു. 17 അംഗ പൊളിറ്റ് ബ്യൂറോയില്‍ ഇത്തവണ എട്ട് പുതുമുഖങ്ങള്‍ ഉണ്ടായേക്കും. പ്രായപരിധി പിന്നിടുന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇത്തവണ ഇളവ് നല്‍കിയേക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വനിത നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ പിബിയില്‍ തുടരാനാണ് സാധ്യത. 
 
ബൃന്ദ കാരാട്ട് ജനറല്‍ സെക്രട്ടറിയാകണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് ആഗ്രഹമുണ്ട്. വനിത സെക്രട്ടറി വരുന്നത് നല്ലതാണെന്ന് ഇക്കൂട്ടര്‍ കരുതുന്നു. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളില്‍ എം.എ.ബേബിയുടെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നു. ആന്ധ്ര പ്രദേശില്‍ നിന്നുള്ള ബി.വി.രാഘവലു, കിസാന്‍ സഭ നേതാവ് അശോക് ധാവ്‌ലെ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റു രണ്ട് നേതാക്കള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article