പശുവിനെ കൊന്നെന്ന് ആരോപിച്ച് 36കാരനെ ഒരു സംഘമാളുകള്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലുള്ള ബിസാര മേഖലയിലാണ് സംഭവം. മുഹമ്മദ് അഖ്‌ലാഖ് എന്നയാളും മകനുമാണ് ആക്രമിക്കപ്പെട്ടത്. ഇഷ്ടികയുപയോഗിച്ചായിരുന്നു ഇവർക്കെതിരെയുള്ള ആക്രമണം.
നാട്ടുകാർ ഇവരുടെ വീട് കുത്തിപ്പൊളിക്കുകയും സമയം വീട്ടിലുണ്ടായിരുന്ന സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് എത്തുന്നതുവരെയും അഖ്‌ലാഖിനെ ജനങ്ങൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പോലീസ് മര്‍ദനമേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേ സമയം വീറ്റില്‍ സൂക്ഷിച്ചിരുന്നത ആട്ടിറച്ചിയായിരുന്നു എന്നാണ് കൊല്ലപ്പെട്ട അഖ്ലാഖിന്റെ മകള്‍ പറയുന്നത്. വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന്ന്‍ ശേഖരിച്ച മാംസം പൊലീസ് ഫോറെന്‍സിക് പരിശോധനയ്ക്ക് അയച്ചിറ്റൂണ്ട്.