കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെ പോലെ അതീവ ഗുരുതരമാകും; റിപ്പോര്‍ട്ട്

Webdunia
ബുധന്‍, 2 ജൂണ്‍ 2021 (16:42 IST)
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതീവ ഗുരുതരമാകുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം തരംഗം പോലെ തന്നെ മൂന്നാം തരംഗവും അതിരൂക്ഷമാകുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍ ഒന്നിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് മൂന്നാം തരംഗവും രണ്ടാം തരംഗത്തില്‍നിന്ന് അധികം വ്യത്യാസമൊന്നുമുണ്ടാകില്ല. മികച്ച തയാറെടുപ്പുകള്‍ നടത്തിയാല്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരാം. പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗം 108 ദിവസമായിരുന്നു. ഇന്ത്യയിലും 98 ദിവസം മൂന്നാം തരംഗമുണ്ടാകുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായിരിക്കണം. അങ്ങനെയെങ്കില്‍ മാത്രമേ ഗുരുതര രോഗികളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കാന്‍ സാധിക്കൂ. മൂന്നാം തരംഗത്തില്‍ കുട്ടികളെ രോഗം കൂടുതല്‍ ബാധിച്ചേക്കാം. അതുകൊണ്ട് വാക്‌സിനേഷനില്‍ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കണം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article