രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11692 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഏപ്രില്‍ 2023 (13:58 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11692 പേര്‍ക്ക്. നിലവില്‍ 66,170 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 5.09 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാള്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 
 
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ദില്ലിയിലെ കോടതികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍