പണം നല്‍കിയവര്‍ക്കു മാത്രം ഇനി ബ്ലൂ ടിക്; ട്വിറ്റര്‍ പഴയ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് തുടങ്ങി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഏപ്രില്‍ 2023 (08:49 IST)
ട്വിറ്ററില്‍ പണം നല്‍കിയവര്‍ക്കു മാത്രം ഇനി ബ്ലൂ ടിക്. പഴയ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് തുടങ്ങി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് അടക്കമുള്ള പ്രമുഖര്‍ക്ക് ഇന്നലെ രാത്രിയോടെ നീല ചിഹ്നം നഷ്ടമായിട്ടുണ്ട്. പണം നല്‍കുന്നവര്‍ക്ക് മാത്രമേ നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കുള്ളുവെന്ന് ലോണ്‍ മാസ്‌ക് നേരത്തെ പറഞ്ഞിരുന്നു.
 
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐ എസ് ആര്‍ ഒ ക്കും ട്വിറ്ററില്‍ വെരിഫിക്കേഷന്‍ നഷ്ടം ആയിട്ടുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കള്‍ ബ്ലൂ ടിക്ക് സജീവമായി നിലനിര്‍ത്താന്‍ പ്രതിമാസം 900 രൂപയാണ് നല്‍കേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍