കൊവിഡ് ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപ ഈടാക്കി; ആശുപത്രിക്കെതിരെ ശക്തമായ നടപടിയെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

ശ്രീനു എസ്

വ്യാഴം, 30 ജൂലൈ 2020 (07:30 IST)
കൊവിഡ് ചികിത്സയ്ക്കായി രോഗിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ ഈടാക്കിയെന്ന വാര്‍ത്തപ്രചരിച്ചതിനു പിന്നാലെ ആശുപത്രിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും സ്വകാര്യ ആശുപത്രികള്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ സ്വകാര്യ ആശുപത്രികളില്‍ സ്വീകരിക്കാവുന്ന ചികിത്സാ നിരക്കുകള്‍ അദ്ദേഹം പുറപ്പെടുവിച്ചിരുന്നു.
 
കൊവിഡ് രോഗികളില്‍ നിന്ന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇന്‍ഷുറന്‍സ് താരിഫ് പ്രകാരമാണ് ബില്ലിങ് നടത്തിയതെന്നും മന്ത്രി തെറ്റിദ്ധാരണ മൂലമാണ് അങ്ങനെ സംസാരിച്ചതെന്നും രോഗിയുടെ കുടുംബം ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍