വടക്കന്‍ കേരളത്തില്‍ മഴ ശക്തം; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശ്രീനു എസ്

ബുധന്‍, 29 ജൂലൈ 2020 (17:26 IST)
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മഴയും കൂടി എത്തിയത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.
 
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 30000 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ച് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തികച്ചും വെല്ലുവിളിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍