മത്സ്യബന്ധന മേഖലയ്‌ക്ക് 20,000 കോടി,മൃഗരോഗ നിയന്ത്രണത്തിന് 13,343 കോടി

Webdunia
വെള്ളി, 15 മെയ് 2020 (17:21 IST)
ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി മത്സ്യ, ക്ഷീരവികസന മേഖലകൾക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കി ധനമന്ത്രി നിർമലാ സീതാരാമൻ.ഉൾനാടൻ മത്സ്യകൃഷിക്കായി മത്സ്യവികസന പദ്ധതി നടപ്പാക്കുമെന്നും ക്ഷീരമേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
 
ഇതുപ്രകാരം കടല്‍, ഉള്‍നാടന്‍ മത്സ്യ കൃഷിക്കുവേണ്ടി 20,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ഇതുവഴി 55 ലക്ഷം പേർക്ക് ജോലി ലഭിക്കും.മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ തുങ്ങിയ അടിസ്ഥാന വികസനത്തിനായി 9000 കോടിരൂപ മാറ്റിവെക്കും.ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്കായി 13,343 കോടി നീക്കിവെക്കും. പശു, പോത്ത്, ആട്, പന്നി തുടങ്ങിയവയ്ക്ക് പ്രതിരോധ കുത്തിവെയ്‌പ്പ് ഉറപ്പുവരുത്തും.രാജ്യത്തെ 53 കോടി വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കും. വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article