ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90ശതമാനം പേര്‍ 40വയസിന് മുകളിലുള്ളവര്‍; മൂന്നില്‍ രണ്ടുപേരും പുരുഷന്മാര്‍

ശ്രീനു എസ്
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (11:52 IST)
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90ശതമാനം പേര്‍ 40വയസിന് മുകളിലുള്ളവരെന്ന് റിപ്പോര്‍ട്ട്. ഇതില്‍തന്നെ മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്. ശതമാനക്കണക്കില്‍ 69ശതമാനമാണ് പുരുഷന്മാരുടെ മരണനിരക്ക്. കൂടുതല്‍ മരണം 61നും 70നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീ-പുരുഷന്മാരിലാണ്.
 
പത്തുവയസിനു താഴെയുള്ളവരുടെ മരണനിരക്ക് വളരെ കുറവാണ്. രാജ്യത്ത് കഴിഞ്ഞ മാസം 22വരെ 17315സ്ത്രീകളും 38973 പുരുഷന്മാരുമാണ് കൊവിഡ് മൂലം മരണമടഞ്ഞത്. കൊവിഡ് മൂലം മരണമടഞ്ഞവരില്‍ 90നുമുകളില്‍ പ്രായമുള്ള 301പേരുണ്ട്. 20വയസിനു താഴെയുള്ള 599പേരും മരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article