മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 200ന് മുകളിലെത്തി

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ജൂണ്‍ 2022 (17:22 IST)
മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 200ന് മുകളിലെത്തി. കഴിഞ്ഞ ദിവസം 219 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചെന്നൈയില്‍ മാത്രം 129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് അഞ്ചിനായിരുന്നു നേരത്തേ 200നുമുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 12ന് കേസുകള്‍ 22ആയി കുറഞ്ഞു. 
 
നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.6 ശതമാനമാണ്. എന്നാല്‍ ചെന്നൈയില്‍ ഇത് 4.2 ശതമാനമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article