കൊറോണ വ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ നിർദേശങ്ങൾ അവഗണിക്കുന്നവർകെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ എല്ലവരും ഗൗരവകരമായി എടുക്കണമെന്നും ദയവായി ആളുകൾ സ്വയം സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നിലവിൽ രോഗം സ്ഥിരീകരിച്ച രാജ്യത്തെ എൺപതോളം ജില്ലകളാണ് ലോക്ക്ഡൗൺ ചെയ്‌തിട്ടുള്ളത്.