മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലും, സുപ്രീം കോടതി അഭിഭാഷകനായ കെടിഎസ് തുളസിയുമാണ് കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരാകുക. മന്‍മോഹന്‍ സിംഗിനെ കൂടാതെ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.