രാധേമാ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍ അപേക്ഷ നല്‍കി

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (19:47 IST)
വിവാദ ആള്‍ ദൈവം രാധേമാ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍ അപേക്ഷ നല്‍കി. മുംബൈ സെഷന്‍സ്‌ കോടതിയിലാണു രാധാ മാ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതു. 32 വയസുകാരിയായ സ്‌ത്രീയുടെ കൈയില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ക്കു സ്‌ത്രീധനം വാങ്ങി നല്‍കുന്നതിനു രാധാ മാ ഇടപെട്ടിരുന്നു. ഈ കേസിലാണ്‌ ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്‌. 
 
ഇതിനിടെ രാധേമായുടെ മുന്‍ ഭക്തയും ടെലിവിഷന്‍ സീരിയന്‍ നടിയുമായ ഡോളി ബിന്‍ദ്ര രാധാ മായ്ക്കെതിരേ രംഗത്തു വന്നു. രാധേമായുടെ ഭാഗത്തുനിന്നും വധഭീഷണിയുണ്ടെന്ന് ഡോളി ബിന്ദ്ര മുംബൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി സമര്‍പ്പിച്ചു. രധേമായുടെ ആശ്രമ വാസികളാണ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് ഡോളി ബിന്ദ്ര നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.