നിര്‍ബന്ധിന ആര്‍ത്തവാവധി സ്ത്രീകള്‍ക്ക് ഗുണത്തെക്കാള്‍ ദോഷമാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉ ഥ ചന്ദ്രചൂഡ് സ്തീകളുടെ ആര്‍ത്തവ അവധിക്കായി പ്രത്യേക നയം രൂപീകരിക്കണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. ഇത്തരത്തിലുള്ള നിര്‍ബന്ധിത അവധികള്‍ സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ വിപരീതഗുണം ചെയ്യുമെന്നും കോടതി അറിയിച്ചു. ആര്‍ത്തവാവധി നല്‍കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് നേരത്തേ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ ഇതിന് സപ്പോര്‍ട്ടുമായും എത്തിയിട്ടുണ്ട്.
ഇത്തരം അവധികള്‍ നിയമപരമായി നല്‍കിയാല്‍ തൊഴിലുടമകള്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ മടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി തന്നെയുമല്ല ഇത് സര്‍ക്കാര്‍ നയപരമായി തിരുമാനിക്കേണ്ട ഒന്നാണെന്നും ഇതില്‍ കോടതിക്ക് പരിശോധിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് DY ചന്ദ്രചൂഡ് വ്യക്തമാക്കി.