അജ്ഞാതര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. സായിബാബ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി വന്നത്. ശിര്‍ദിയിലെ സായിബാബ ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന ആജ്ഞാത സംഭാവനകള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്തണമെന്ന ആദായനികുതി ഉത്തരവിനെതിരെയാണ് ട്രസ്റ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നികുതി ചുമത്തുന്നതില്‍ നിന്ന് പിന്മാറാന്‍ ആദായനികുതി വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭണ്ഡാരത്തിലും കാണിക്കയായും മറ്റും ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതി ചുമത്തേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജിഎസ് കുല്‍ക്കര്‍ണി, ഫിര്‍ദോസ് പി പുനിവാല അടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.