ബലാല്‍സംഗ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വിവാഹത്തിനായി ഒരു മാസം ജാമ്യം അനുവദിച്ച് കോടതി; വധു അതിജീവിത

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 28 മെയ് 2025 (14:23 IST)
ബലാല്‍സംഗ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വിവാഹത്തിനായി ഒരു മാസം ജാമ്യം അനുവദിച്ച് കോടതി. അതിജീവിതയാണ് വധു. ഒഡീഷയിലാണ് സംഭവം. പെണ്‍കുട്ടിക്ക് 16 വയസ്സുള്ള സമയത്താണ് ബലാത്സംഗത്തിനിരയായത്. ഇപ്പോള്‍ ഇവര്‍ക്ക് 22 വയസ്സുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും ആത്മാര്‍ത്ഥമാണെന്നും ബോധ്യമായതു കൊണ്ടാണ് വിവാഹത്തിന് ജാമ്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു.
 
2023 ലാണ് യുവാവിനെ പോസ്‌കോ പ്രകാരം അറസ്റ്റ് ചെയ്തത്. 2019 മുതല്‍ ഇയാളമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുവെന്നും 2022ല്‍ നിര്‍ബന്ധിച്ചു ഗര്‍ഭം അലസിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. പരാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നും ഇരുകുടുംബങ്ങള്‍ക്കും സമ്മതമായിട്ടുണ്ടെന്നും കാണിച്ച് ഇടക്കാല ജാമ്യത്തിനായി യുവാവ് കോടതിയെ സമീപിച്ചിരുന്നു.
 
ഇരുവരുടേയും ഭാവി, പ്രായം, കുടുംബങ്ങള്‍ തമ്മിലുള്ള ധാരണ എന്നിവ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ഇത് പ്രോസിക്യൂഷന്റെ  അന്തസ്സിനെയോ അന്വേഷണത്തിന്റെ സമഗ്രതയേയും ബാധിക്കാതെ ജാമ്യം നല്‍കുന്നത് ഉചിതമാണെന്ന് കോടതി കണ്ടെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍