47 വയസിൽ പ്രണയം പൂവിട്ടു, സായ് ധൻസികയുമായി വിവാഹിതനാകാൻ പോകുന്നുവെന്ന് നടൻ വിശാൽ, വിവാഹ തീയതിയും പുറത്തുവിട്ടു

അഭിറാം മനോഹർ

ചൊവ്വ, 20 മെയ് 2025 (11:22 IST)
കഴിഞ്ഞ ദിവസമാണ് തമിഴ് നടനായ വിശാല്‍ താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഒരു പ്രണയവിവാഹമായിരിക്കും ഇതെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നാലെ പറയുമെന്നുമായിരുന്നു താരം അറിയിച്ചത്. പിന്നാലെ ഇത് നടി സായ് ധന്‍ഷികയാണെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോഴിതാ ഈ കാര്യത്തിന് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് വിശാല്‍.
 
യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഈ വേദി ഞങ്ങളുടെ വിവാഹ അനൗണ്‍സ്‌മെന്റ് വേദിയാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചതല്ല. 15 വര്‍ഷങ്ങളായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. രാവിലെയും ഞങ്ങളെ പറ്റി വാര്‍ത്തകള്‍ വന്നിരുന്നു. ഇനി മറയ്ക്കാന്‍ ഒന്നുമില്ല. ഒടുവില്‍ ഞങ്ങള്‍ ഓഗസ്റ്റ് 29ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഓഡിയോ ലോഞ്ചില്‍ വെച്ച് ധന്‍സിക പറഞ്ഞു. വിശാല്‍ ഒരു നല്ല മനുഷ്യനാണെന്നും അദ്ദേഹത്തോടോപ്പം സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ധന്‍ഷിക വ്യക്തമാക്കി. 47മത്തെ വയസിലാണ് വിശാല്‍ വിവാഹത്തിന് തയ്യാറെടുക്കുന്നത്. 35കാരിയാണ് സായ് ധന്‍ഷിക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍