ലക്കി ഭാസ്‌കര്‍ സംവിധായകന്റെ ചിത്രത്തില്‍ സൂര്യയ്ക്ക് നായികയാകാന്‍ കീര്‍ത്തി സുരേഷ്

അഭിറാം മനോഹർ

വെള്ളി, 25 ഏപ്രില്‍ 2025 (20:21 IST)
ലക്കി ഭാസ്‌കര്‍ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം വെങ്കി ആറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുമെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്‍പ് വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താന സേര്‍ന്ത കൂട്ടം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ വമ്പന്‍ വിജയമാകാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല.
 
കാര്‍ത്തിക് സുബ്ബരാജ് ചിത്രമായ റെട്രോയാണ് സൂര്യയുടെ റിലീസിനായി തയ്യാറെടൂക്കുന്ന പുതിയ സിനിമ. പൂജ ഹെഗ്‌ഡേ നായികയാവുന്ന സിനിമയില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍ എന്നിങ്ങനെ വലിയ താരനിരയാണുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍