രാജ്യത്ത് 118 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസ്

ശ്രീനു എസ്
ചൊവ്വ, 13 ജൂലൈ 2021 (10:56 IST)
രാജ്യത്ത് 118 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസ് ഇന്ന് പുറത്തുവന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,443 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39,649 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 724 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,08,74,376 ആയി ഉയര്‍ന്നു. രോഗംമൂലം ഇതുവരെ മരണപ്പെട്ടത് 4,08,764 പേരാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article