കശ്‌മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. പൂഞ്ചില്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായി ഇന്ന് വീണ്ടും നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. ഇതോടെ, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം എട്ടായി.
പൂഞ്ചില്‍ ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഒരു എസ് ഐയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.