ബീഫ് കഴിക്കണമെന്നുള്ളവര്‍ പാകിസ്ഥാനിലേക്ക് പോകട്ടെയന്ന് കേന്ദ്രസഹമന്ത്രി

Webdunia
വെള്ളി, 22 മെയ് 2015 (10:01 IST)
വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വി. ബീഫ് കഴിക്കാതെ ജീവിക്കാനാകില്ലെന്ന് കരുതുന്നവര്‍ പാക്കിസ്ഥാനിലേക്കോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകണമെന്നു  നഖ്‌വി പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തെ സംബന്ധിക്കുന്ന പ്രശ്‌നമാണ് ബീഫ് നിരോധനം. ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്ന് കരുതുന്നവര്‍ പാക്കിസ്ഥാനിലേക്കോ മറ്റ് ഏതെങ്കിലും രാജ്യങ്ങളിലേക്കോ അതുമല്ലെങ്കില്‍ ലോകത്തു മറ്റെവിടെയാണോ ബീഫ് കിട്ടുന്നത് അവിടേക്കു പോകട്ടെ- മന്ത്രി പറഞ്ഞു. ഇതുകൂടാതെ  ഇസ്ലാം വിശ്വാസികള്‍ പോലും കന്നുകാലികളെ കൊല്ലുന്നതിന് എതിരാണെന്നും മന്ത്രി പരിപാടിയില്‍ പറഞ്ഞു.