ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാൻ ആലോചന, സുപ്രധാന തീരുമാനത്തിനൊരുങ്ങി കേന്ദ്രം

Webdunia
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (20:40 IST)
ജനനസർട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാൻ ആലോചന. കഴിഞ്ഞ പതിനെട്ടിന് വിവിധ മന്ത്രാലയങ്ങളുടെ യോഗത്തിൽ പ്രധാനമന്ത്രിയാണ് നിർദേശം മുന്നോട്ട് വെച്ചത്. തുടർനടപടികളെ പറ്റി ആലോചിക്കാൻ മന്ത്രാലയ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
 
പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന്  പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം എന്ന രീതിയിലാണ് ജനനസർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.  അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ചേരി നിർമ്മാര്‍ജ്ജനം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article