ബഹിരാകാശഗവേഷണരംഗത്ത് വമ്പൻ മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യ, ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കമിട്ട് പ്രധാനമന്ത്രി

തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (19:00 IST)
ഇന്ത്യയിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ വികാസം ലക്ഷ്യമിട്ട് കൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് (ഐഎസ്പിഎ) പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. 
 
ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളില്‍ ഐഎസ്പിഎ, ഐഎസ്ആര്‍ഓയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക. ഓൺലൈൻ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി സ്പേസ് അസോസിയേഷന് തുടക്കമിട്ടത്. ബഹിരാകാശ ഗവേഷണരംഗത്ത് സ്വകാര്യ മേഖലയ്ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
 
അമേരിക്കയില്‍ സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിന്‍, വിര്‍ജിന്‍ ഗാലക്ടിക് പോലുള്ള സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്ക് അവസരം ഒരുങ്ങിയത് പോലെ ഇന്ത്യയിലും സ്വകാര്യ നിക്ഷേപകർക്ക് അവസരമൊരുക്കാനാണ് സർക്കാരിന്റെ ശ്രമം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍