ഇന്ന് ബ്രിട്ടീഷുകാരെ വിറപ്പിച്ച വിപ്ലവകാരി ഭഗത് സിങിന്റെ ജന്മദിനം; ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (12:35 IST)
ഇന്ന് ബ്രിട്ടീഷുകാരെ വിറപ്പിച്ച വിപ്ലവകാരി ഭഗത് സിങിന്റെ 114മത് ജന്മദിനം. അക്രമരഹിതമായ സമരങ്ങളെക്കാള്‍ സായുധ മാര്‍ഗത്തിലൂടെ ബ്രിട്ടീഷുകാരെ എതിരിട്ട പോരാളിയായിരുന്നു ഭഗത് സിങ്. ഓരോ ഇന്ത്യക്കാരന്റേയും ഹൃദയങ്ങളില്‍ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 
 
ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലെ ബങ്കാ ഗ്രാമത്തിലാണ് 1907ല്‍ ഭഗത് സിങ് ജനിച്ചത്. ലാഹോര്‍ ഗൂഢാലോചനയില്‍ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 1931 മാര്‍ച്ച് 23ന് വൈകുന്നേരം ഏഴരയ്ക്കാണ് രാജ്ഗുരു, സുഖ് ദേവ് എന്നിവര്‍ക്കൊപ്പം ഭഗത് സിങിനെ തൂക്കിലേറ്റുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍