അമിത് ഷായെ അപകീർത്തിപ്പെടുത്തി ട്വീറ്റ്: കർണാടകയിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (17:32 IST)
ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ട്വിറ്ററിലൂടെ പരാമർശം നടത്തിയതിൽ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.ആനന്ദ് പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്.
 
അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ ട്വീറ്റിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ വര്‍ക്കറാണ് താന്‍ എന്നാണ് ആനന്ദ് ട്വിറ്ററില്‍ അവകാശപ്പെടുന്നത്.ഇയാൾക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article