രാജ്യത്ത് 24 മണിക്കൂറിനിടെ 38,902 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 543 മരണം

ഞായര്‍, 19 ജൂലൈ 2020 (11:48 IST)
രാജ്യത്ത് സമൂഹവ്യാപനമുണ്ടായതായുള്ള ഐഎംഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 543 പേര്‍ ഒറ്റ ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്‌തു.
 
10,77,618 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26,816 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,73,379 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,77,423 പേർ രോഗമുക്തരായി.അതേസമയം മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 8348 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 11,596 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
 
കര്‍ണാടകയില്‍ 4,537 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 93 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 59,652 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1240 പേർ മരിച്ചു.ഗുജറാത്തില്‍ 2122, ഉത്തര്‍പ്രദേശില്‍ 1108, പശ്ചിമബംഗാളില്‍ 1079 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍