രാജ്യത്ത് സാമൂഹികവ്യാപനം സംഭവിച്ചുകഴിഞ്ഞു: സ്ഥിതി ഇനിയും ഗുരുതരമാകുമെന്ന് ഐഎംഎ

ഞായര്‍, 19 ജൂലൈ 2020 (09:52 IST)
രാജ്യത്ത് കൊവിഡ് 19 ‌സമൂഹവ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്ഥിതി നിലവിലുള്ളതിനേക്കാൾ വളരെയധികം മോശമാകുമെന്നും ഐഎംഎ വ്യക്തമാക്കി.
 
നിലവിൽ ഓരോ ദിവസവും 30,000ത്തിന് മുകളി‌ൽ കേസുകളാണ് ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കേസുകൾ ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. ഇത് സമൂഹവ്യാപനത്തെയാണ് കാണിക്കുന്നതെന്നും ഐഎംഎ പറഞ്ഞു.ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് വിദഗ്‌ധരുടെ പുതിയ അഭിപ്രായം.
 
നിലവിൽ ഇന്ത്യയിലെ രണ്ടുപ്രദേശങ്ങളിൽ മാത്രമാണ് സമൂഹവ്യാപനം ഉണ്ടായതായി സർക്കാർ അംഗീകരിച്ചിട്ടുള്ളു.തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രദേശങ്ങളിലാണ് രാജ്യത്താദ്യമായി കൊവിഡ് സമൂഹവ്യാപനം നടന്നതായി ഔദ്യോഗികമായി സർക്കാർ അംഗീകരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍