നായകനായി ഗോഡ്‌സെ, ഗാന്ധി വധത്തെ ന്യായീകരിക്കുന്ന സിനിമ നിരോധിക്കണമെന്ന് കോൺഗ്രസ്

Webdunia
ഞായര്‍, 23 ജനുവരി 2022 (15:26 IST)
ജനുവരി 30ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനിരിക്കുന്ന വൈ ഐ‌ കിൽഡ് ഗാന്ധി എന്ന ചിത്രത്തിന് നിരോധനമേർപ്പെടുത്തണമെന്ന് കോൺഗ്രസ്. മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോല പറഞ്ഞു. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു.
 
സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. രാജ്യദ്രോഹിയും കൊലയാളിയുമായിരുന്ന നാഥുറാം ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
 
45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ എൻസിപി നേതാവും ടെലിവിഷൻ നടനുമായ അമോൽ കോൽഹെയാണ് ഗോഡ്സെയുടെ വേഷത്തിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article