പഴയ പ്രഭാവം സൃഷ്ടിക്കാനാകില്ലെങ്കിലും വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പിൽ യോഗി സർക്കാർ വീണ്ടും ഭരണത്തിൽ വരുമെന്ന് ഇന്ത്യാ ന്യൂസ് ജന്‍ കീ ബാത്ത് സർവേഫലം. ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ നടത്തിയ സര്‍വേയിലാണ് ഉത്തര്‍ പ്രദേശില്‍ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. 226 മുതൽ 246 സീറ്റുകൾ ബിജെപി നേടുമെന്നാണ് സർവേയിൽ പറയുന്നത്.