കോണ്‍ഗ്രസ് തോല്‍ക്കുമെന്ന എക്‌സിറ്റ്‌പോള്‍ ഫലം: കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു

Webdunia
ബുധന്‍, 14 മെയ് 2014 (16:21 IST)
കോണ്‍ഗ്രസിന് വന്‍ പരാജയം പ്രവചിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെ നിരാശനായ കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. മധുര തിരുനെല്‍വേലി കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറി അരുണാചലമാണ് ആത്മഹത്യ ചെയ്തത്. 
 
തിരുനെല്‍വേലിയിലെ നാല്‍പത്തിയാറാം വാര്‍ഡ് സെക്രട്ടറിയായിരുന്ന അരുണാചലും കോണ്‍ഗ്രസിന്റെ തിരുനെല്‍വേലി ജില്ല ഓഫീസിലും പ്രവര്‍ത്തിച്ചിരുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വരുന്നതുവരെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വാദിച്ചിരുന്ന അരുണാചലം നിരാശനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 
 
എക്‌സിറ്റ്‌പോള്‍ പുറത്തുവന്നതിന് പിന്നാലെ വാര്‍ഡ് സെക്രട്ടറി അങ്ങേയറ്റം നിരാശനായിരുന്നതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ നിരാശനായാണ് വാര്‍ഡ് ആത്മഹത്യ ചെയ്തതിന് ഒരു തെളിവുമില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇയാള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ ആയിരുന്നതായും പൊലീസ് അറിയിച്ചു.