രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ആശങ്കയുണ്ടാക്കുമ്പോള്‍ നേതാക്കള്‍ പ്രത്യേക പൂജയില്‍.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസമായ ഇന്ന് അമാവാസി ആയതിനാലാണ് നേതാക്കള്‍ പ്രാര്‍ഥനകളില്‍ മുഴുകുന്നത്. ഈ ദിവസം ഫലം വരുന്നത് മോശം സൂചനയായിട്ടാണ് വിശ്വാസം.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വസതിയില്‍ പ്രത്യേക പൂജകള്‍ നടന്നു. പുറത്തു നിന്നും പൂജാരിമാര്‍ എത്തിയാണ് വിശേഷപ്പെട്ട പൂജകള്‍ നടത്തിയത്. ബിജെപി നേതാവ് ശ്രീരാമലുവിന്റെ വീട്ടിലും മണിക്കൂറുകള്‍ നീണ്ടു നിന്ന പ്രത്യേക പൂജകള്‍ നടത്തി.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബിഎസ് യെദ്യൂരപ്പ സിദ്ധലിങ്കേശ്വര ക്ഷേത്രത്തില്‍ നിന്നുള്ള പ്രത്യേക പ്രസാദം കൊണ്ടുവരുകയും ചെയ്തു.
അതേസമയം, ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടമാണ് നടത്തുന്നത്.