കശ്​മീരിൽ സംഘർഷം തുടരുന്നു; ടിയർഗ്യാസ്​ പ്രയോഗത്തിൽ പതിനെട്ടുകാരൻ കൊല്ലപ്പെട്ടു

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (12:17 IST)
കശ്​മീരിൽ ​പൊലീസ് നടത്തിയ ടിയർഗ്യാസ്​ പ്രയോഗത്തിൽ പതിനെട്ടുകാരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നൗഹാട്ടയിലെ മലരാത്തയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ്​ ഇർഫാൻ അഹ്​മദ്​ കൊല്ലപ്പെട്ടത്​. കൂടാതെ പെല്ലറ്റ്​ ആക്രമണത്തിൽ 50കാരിയായ സ്​​ത്രീക്കും എട്ടു വയസുകാരനും ഗുരുതരമായി പരി​ക്കേറ്റു.
 
നാല്‍പ്പത്തിനാല് ദിവസമായി കർഫ്യൂ തുടരുന്ന കശ്​മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. നവാബ്​ ബസാറിലെ ഖലാംദൻപോറ മേഖലയിലാണ്​ എട്ടു വയസുകാരനു നേരെ പെല്ലറ്റ്​ ആക്രമണം നടന്നത്​. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴും സംഘര്‍ഷം നടക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക