മുംബൈ നഗരത്തിൽ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം

അഭിറാം മനോഹർ
ബുധന്‍, 8 ഏപ്രില്‍ 2020 (11:16 IST)
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം.വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
 
മഹാരാഷ്ട്രയിൽ നിലവിൽ 1018 കൊവിഡ് രോഗികളാണുള്ളത്.ഇതിൽ 642 രോഗികളും മുംബൈയിൽ നിന്നുള്ളവരാണ്. പുണൈയിൽ 159 രോഗികളും താനെയിൽ 87 രോഗികളുമുണ്ട്.മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോൾ തുടർച്ചയായി കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് എന്നതാണ് സ്ഥിതി മോശമാക്കുന്നത്.വോർളി, ലോവർ പരേൽ, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്.ചേരികളിലും രോഗവ്യാപനമുണ്ട്.കൂടാതെ ആരോഗ്യപ്രവർത്തകർകും കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.അടിയന്തര സാഹചര്യം നേരിടാനായി കൂടുതൽ വെൻ്റിലേറ്ററുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article