വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത, ഡല്‍ഹി കനത്ത സുരക്ഷയിലേക്ക്

വ്യാഴം, 20 ഓഗസ്റ്റ് 2015 (12:26 IST)
ഡല്‍ഹിയിലെ ഹോലാമ്പി കലന്‍, ദക്ഷിണ ഡല്‍ഹി മേഖലയില്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി.കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഈ മേഖലയില്‍ നിന്നും പോലീസിനും ന്യൂനപക്ഷ കമ്മീഷനും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കുന്നത്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ക്രമസമാധാന നപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. വര്‍ഗീയസംഘര്‍ഷസാധ്യതയോ സംശയങ്ങളോ കണ്ടെത്തിയാല്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക