സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ദ്ധിപ്പിച്ചു, കൂടിയത് 6രൂപ

സിആര്‍ രവിചന്ദ്രന്‍

ശനി, 1 മാര്‍ച്ച് 2025 (12:25 IST)
സാധാരണക്കാര്‍ക്ക് ഇരുട്ടടിയായ രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ദ്ധിപ്പിച്ചു. കേരളത്തില്‍ സിലിണ്ടറിന് കൂടിയത് 6 രൂപയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1812 രൂപയായി. കഴിഞ്ഞദിവസം സിലിണ്ടറിന്റെ വില 1806 രൂപയായിരുന്നു. അതേ സമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റം ഉണ്ടായിട്ടില്ല.
 
ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1965രൂപയാണ്. അഞ്ചര രൂപയാണ് കൂടിയിട്ടുള്ളത്. ഇവിടെ രണ്ടുമാസമായി 20.5 രൂപ സിലിണ്ടറിന് കുറച്ചിരുന്നു. എന്നാല്‍ അതിന് മുമ്പുള്ള അഞ്ച് മാസം 172.5 രൂപ കൂട്ടിയിരുന്നു. ഡിസംബര്‍ മാത്രം കൂട്ടിയത് 62 രൂപയാണ്. അതേസമയം ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1797 രൂപയായിരുന്നു. ഇപ്പോള്‍ 1803 രൂപയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍