ഇനിയും ബിജെപി സർക്കാർ വന്നാൽ പാചകവാതക വില 2000 രൂപയാകും, രാജ്യം വിറകടുപ്പിലേക്ക് പോകേണ്ടിവരുമെന്ന് മമത

അഭിറാം മനോഹർ

വെള്ളി, 1 മാര്‍ച്ച് 2024 (19:12 IST)
കേന്ദ്രത്തില്‍ ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ പാചകവാതക വില 2,000 രൂപ വരെ ഉയര്‍ന്നേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ജനങ്ങവീണ്ടും വിറകടുപ്പിലേക്ക് മാറേണ്ടിവരുമെന്നും മമത പറഞ്ഞു. ലോക്‌സഭാ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Read Here: 'ഇതാണോ മോദിയുടെ ഉറപ്പ്?' തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതക വില കൂട്ടി
 
ബിജെപി വീണ്ടും ജയിച്ചാല്‍ അവര്‍ പാചകവാതകത്തിന്റെ വില 15002000 രൂപവരെ ഉയര്‍ത്തിയെന്നുവരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയും അധികാരത്തില്‍ വന്നാല്‍ അടുപ്പില്‍ തീ കത്തിക്കാന്‍ ജനങ്ങള്‍ വിറക് തേടേണ്ടിവരും. മമത പറഞ്ഞു. എംജിഎന്‍ആര്‍ഇജിഎ പദ്ധതിക്ക് കീഴില്‍ 59 ലക്ഷം യുവാക്കള്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക സംസ്ഥാന സര്‍ക്കാരാണ് കൊടുത്തതെന്നും കേന്ദ്രത്തില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട തുക ഇനിയും ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍