കോയമ്പത്തൂർ സ്ഫോടനം: 5 പേർ അറസ്റ്റിൽ

ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (14:51 IST)
ഞായറാഴ്ച പുലർച്ചെ ടൗൺഹാളിന് സമീപം കോട്ടെ ഈശ്വരൻ കോവിലിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മായിൽ,നവാസ് ഇസ്മായിൽ,മുഹമ്മദ് റിയാസ്,മുഹമ്മദ് അസ്ഹറുദ്ദീൻ,മുഹമ്മദ് തൽഹ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉക്കടം സ്വദേശികളാണ്.
 
സ്ഫോടനത്തിൽ മരിച്ച ജമീഷ മുബീനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എഞ്ചിനിയറിങ്ങിൽ ബിരുദമുള്ള ജമീഷയെ 2019ൽ ഒരു കേസുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്തിരുന്നു. സ്ഫോടനത്തിൽ തീവ്രവാദ ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. അന്വേഷണം തീവ്രവാദ സംഘടനയായ അൽ ഉമ്മയിലേക്ക് കൂടി വ്യാപിപിക്കാൻ പോലീസ് തീരുമാനിച്ചിടുണ്ട്. 1998ലെ കോയമ്പത്തൂർ സ്ഫോടനം ആസൂത്രണംചെയ്തത് അൽ ഉമ്മയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍