സംസ്ഥാനത്തെ പോലീസ് അതിക്രമത്തെ പറ്റി വലിയ തോതിൽ വിമർശനമുയരുന്നതിനിടെയാണ് കേരള വിദ്യാഭ്യാസമന്ത്രി ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന് പിന്തുണ അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കീഴെ ഒട്ടുമിക്ക ഇടത് നേതാക്കന്മാരും എംഎൽഎമാരും കമൻ്റുമായി എത്തി.എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻമന്ത്രി എം.എം.മണി, എംഎൽഎമാരായി ലിന്റോ ജോസഫ്, എം വിജിൻ,കെ വി സുമേഷ്,വികെ പ്രശാന്ത് തുടങ്ങിയവർ അർജൻ്റീനയ്ക്ക് പിന്തുണച്ച് പോസ്റ്റിൽ കമൻ്റുമായെത്തി.