കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് യുവതിയും, എസ്മ ഒടിടി സംവിധായകയ്ക്കെതിരെ കേസ്

ശനി, 22 ഒക്‌ടോബര്‍ 2022 (12:29 IST)
യുവാവിനെ കമ്പളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒടിടി പ്ലാറ്റ്ഫോം ഉടമകളെയും സംവിധായികയെയും പ്രതിചേർത്താണ് പോലീസ് കേസെടുത്തത്. സമാനമായ പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തി.
 
വെബ് സീരീസിൻ്റെ ആദ്യകുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ച ശേഷമാണ് കരാറിൽ ഒപ്പുവെപ്പിച്ചതെന്ന് യുവാവ് പറയുന്നു. അതിന് ശേഷം അശ്ലീലചിത്രമാണെന്നും കരാറിൽ നിന്നിം ഒഴിഞ്ഞാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ചിത്രീകരണം കഴിഞ്ഞശേഷം 20,000 രൂപയാണ് പ്രതിഫലമായി നൽകിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍