കല്‍ക്കരി കുംഭകോണക്കേസിന്റെ വിചാരണ നടത്താന്‍ സുപ്രീം കോടതി പ്രത്യേക കോടതിയെ ചുമതലപ്പെടുത്തി. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഭാരത് പരാഷാറെ കേസില്‍ ജഡ്ജിയായും നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ എസ് ചീമയാണ്സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
2006 -2009 കാലഘട്ടത്തിലെ കല്‍ക്കരി ഇടപാടില്‍ 1.86 ലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്നതാണ് കല്‍ക്കരി കുംഭകോണം. സിഎജിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എന്നാല്‍ റിപ്പോര്‍ട്ട് യുപിഎയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തിയത്.