പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യാനും വിവിധ രാജ്യങ്ങൾക്ക് സൈനിക പരിശീലനം നല്‍കാനും ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ 38 രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് സൈനിക സംഘങ്ങളെ അയയ്ക്കുമെന്നും ഈ രാജ്യങ്ങളിലേക്ക് ഇന്ത്യ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുമെന്നും അറിയിച്ചത് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഈ രാജ്യങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
മറ്റു രാജ്യങ്ങൾക്കിടയിൽ മേൽക്കോയ്മ നേടാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, സൗഹൃദത്തിലൂടെയും സഹകരണത്തിലൂടെയും ശക്തി വർദ്ധിപ്പിക്കുവാൻ ശ്രമിക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് അന്താരാഷ്ട്ര പങ്കാളിത്തത്തോടെ നാവികപരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 300-400 നോട്ടിക്കൽ മൈലിനുള്ളിൽ 40ഓളം ഇന്ത്യൻ കപ്പലുകൾ നിയോഗിക്കുന്നതോടെ ബ്ലൂ നേവി എന്ന ആശയം പ്രായോഗികമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.