ലഡാക്കിലെ ഡെപ്സാങ്ങില്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ട്. ഇരുപത്തി അഞ്ച് കിലോമീറ്ററോളം ദൂരം ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ചയാണ് സംഭവം കടന്നുകയറ്റം നടന്നത്. ലഡാക്കിലെ ബർട്ട്സേയിലേക്ക് പീപ്പിൾസ് ലിബറേഷൻ ആർമി നിയന്ത്രണ രേഖ കടന്ന് കയറുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയും ചൈനീസ് സേന സ്ഥലത്ത് നിന്നും നീങ്ങിയില്ല.
'ഇത് ചൈനയുടെ പ്രദേശമാണ്, തിരിച്ചു പോവുക' എന്നെഴുതിയ കൊടികളുമായി അവിടെ ഇരിക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ടെന്‍്റുകള്‍ സ്ഥാപിച്ച സ്ഥലത്താണ് ചൈനീസ് സേന ഇരുപ്പുറപ്പിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ അതിർത്തി പ്രതിരോധ സഹകരണ ഉടന്പടി അനുസരിച്ച് ഉരസൽ ഒഴിവാക്കാനായി ഇന്ത്യൻ സൈന്യം പിൻമാറുകയായിരുന്നു. കടന്നുകയറിയെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ സൈന്യം തള്ളി