പാംഗോങ് തടാകത്തിന് സമീപത്ത് ചൈന ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിയ്ക്കുന്നു

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (08:40 IST)
ഡല്‍ഹി; സംഘര്‍ഷം രൂക്ഷമായ കിഴക്കൻ ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന്റെ തെക്കൻ തീരത്തോട് ചേർന്ന് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയാൻ രോയിട്ടേഴ്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് ശേഷം സംഘർഷത്തിൽ അയവ് വരുത്താൻ ധാരണയിലെത്തിയതിന് പിന്നാലീയാണ് ചൈനയുടെ നീക്കം. 
 
ദീർഘദൂര ചാലുകൾ കീറി ഒപ്ടിക്കൾ കേബിളുകൾ സ്ഥാപിയ്ക്കുന്ന പ്രവർത്തികൾ പുരോഗമിയ്ക്കുകയാണ്. ചൈനയുടെ വിവിധ സൈനിക പോസ്റ്റുകൾ തമ്മിലും സേന കേന്ദ്രങ്ങളിലേയ്ക്കും അതിവേഗം ആശയവിനിമയം നടത്തുന്നതിനായാണ് കേബിളുകൾ സ്ഥാപിയ്ക്കുന്നത് എന്നാണ് കരുതുന്നത്. അതിവേഗമാണ് കേബിളുകൾ സ്ഥാപിയ്കുന്ന ജോലികൾ മുന്നോട്ടുപോകുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിയ്ക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ തായ്യാറായില്ല എന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
 
ചൈനയുടെ നീക്കം സംബന്ധിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകിയതായി ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ വിദേശകാര്യമാന്ത്രി എസ് ജയശങ്കറും, ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയുമായി നടന്ന കൂടിക്കാഴ്ചയിൽ അതിർത്തിയിൽ സമാധാനം പുനസ്ഥാപിയ്ക്കാൻ അഞ്ച് കാര്യങ്ങളിൽ ധാരണയായിരുന്നു. ബന്ധം മോശമാക്കുന്ന നീക്കങ്ങളിൽനിന്നും വിട്ടുനിൽക്കുന്നതിന് ഉൾപ്പടെ ധാരണയിലെത്തിയതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. 

അനുബന്ധ വാര്‍ത്തകള്‍

Next Article