നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും സഹജീവികളോട് കരുണയും ദയയും പുലർത്തുന്നവരാണ് പൂയം നക്ഷത്രക്കാർ.
രുചികരമായ ഭക്ഷണമാണ് ഇവരെ പ്രലോഭിപ്പിയ്ക്കുന്ന പ്രധാന സംഗതി. പുകഴ്ത്തലുകൾ ഏറെ ഇഷ്ടപ്പെടുന്ന ഇവർക്ക് പക്ഷേ കുറ്റപ്പെടുത്തലുകൾ സഹിയ്ക്കാനാവില്ല. ക്രിയാത്മകമായി ജോലി ചെയ്യാൻ കഴിവുള്ളവരാണ് ഇവർ. ഏറ്റെടുത്ത ജോലി സാമർത്ഥ്യത്തോടെയും ആത്മാർത്ഥതയോടെയും ചെയ്തുതീർക്കും. ഇവർ. കുടുംബത്തിന്റെ സുഖ സമൃദ്ധിയ്ക്കായി ഇവർ എപ്പോഴും പ്രായത്നിയ്ക്കും.