കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതുയ വെബ്സൈറ്റ് തുടങ്ങുന്നു. പുതിയ വെബ് പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാതായ കുട്ടിയെ കുറിച്ചുളള വിവരങ്ങളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്ത് തെരയാനുളള സഹായം തേടാന്‍ സാധിക്കും. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗവും ചേര്‍ന്നാണ് പോര്‍ട്ടല്‍ കൊണ്ടുവരുന്നത്.
khoyapaya.gov.in എന്നതാണ് സൈറ്റിന്റെ വിലാസം. ജൂണില്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പോര്‍ട്ടല്‍ പോലീസിന്റെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും സഹായത്തോടെയാവും പ്രവര്‍ത്തിക്കുക. അനേകരുടെ കണ്ണുകളിലൂടെ കാണാതായ കുട്ടികളെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുക എന്നതാണ് സൈറ്റിന്റെ ലക്ഷ്യമെന്ന് വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി വ്യക്തമാക്കി. സൈറ്റ് തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. അധികം താമസിക്കാതെ ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സൈറ്റ് ലഭ്യമാക്കും.