സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്ന് വിരമിക്കും; ജസ്റ്റിസ് യു.യു.ലളിത് പുതിയ ചീഫ് ജസ്റ്റിസ്
വെള്ളി, 26 ഓഗസ്റ്റ് 2022 (10:39 IST)
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്ന് വിരമിക്കും. ഒന്നര വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ജസ്റ്റിസ് രമണ വിരമിക്കുന്നത്. രാജ്യത്തിന്റെ 48-ാം ചീഫ് ജസ്റ്റിസ് ആയാണ് എന്‍.വി.രമണ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ന് ചുമതലയേറ്റത്.
രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് നാളെ ചുമതലയേല്‍ക്കും. 49-ാം ചീഫ് ജസ്റ്റിസാണ് ഉദയ് ഉമേഷ് ലളിത്. വരുന്ന നവംബര്‍ എട്ട് വരെയാണ് യു.യു.ലളിതിന്റെ കാലാവധി.