കര്‍ണാടകയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 ഓഗസ്റ്റ് 2022 (12:06 IST)
കര്‍ണാടകയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരണപ്പെട്ടു. കര്‍ണാടകയിലെ തുമ്മകൂരുവില്‍ ബലനഹള്ളിയിലാണ് ആണ് അപകടം നടന്നത്. അപകടത്തില്‍ മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തില്‍ 11 പേര്‍ക്കാണ് പരുക്കേറ്റത്. 
 
ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബംഗളൂരിലേക്ക് വന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍