രാജ്യത്ത് ടോൾ പ്ലാസകളും ഫാസ് ടാഗും നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം നീങ്ങുന്നത്. നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകളാകും നമ്പർ പ്ലേറ്റ് അടിസ്ഥാനത്തിൽ ടോൾ പിരിവ് സാധ്യമാക്കുന്നതിന് സഹായിക്കുക.